വട്ടത്തൂർ അക്ബർ ഹാജി

വട്ടത്തൂർ അക്ബർ ഹാജി

ബന്ധങ്ങളുടെ തീവ്രതയും സ്നേഹത്തിന്റെ ആഴവും പരസ്പര്യത്തിന്റെ ദൃഢതയും സമ്മേളിച്ച പൗരുഷ വ്യക്തിത്വം അതായിരുന്നു അക്ബർ ഹാജി. വ്യക്തി കുടുംബം സമൂഹം എന്നിവയിൽ എല്ലാത്തിനും ഒരു പോലെ പ്രാധാന്യം നൽകുകയും നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കുയും തനിക്ക് നീതി എന്ന് ബോധവും ബോധ്യവുമുള്ള കാര്യങ്ങളിൽ ആരെയും കൂസാതെ തന്റേടം കാണിച്ചു നില കൊള്ളുകയും ചെയ്ത മനുഷ്യൻ.

പരിഗണന ആവശ്യമുള്ളയിടങ്ങളിൽ നഷ്ട ലാഭങ്ങളുടെ കണക്കുപുസ്തകങ്ങൾ അടച്ചു വെച്ച് നിരാലമ്പരക്കായി നിലകൊണ്ട ജീവിതം. വ്യക്തി ജീവിതത്തിലെ സ്ഥൂലങ്ങളെ പോലും സൂഷ്മ ഭാവത്തിൽ വിലയിരുത്തുകയും നേരിടുന്ന സങ്കീര്ണതകൾക്ക് ശാശ്വത പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്ത ദീർഘ വീക്ഷണ ശാലി.
വായനയെ ഹരമായി കാണുകയും അക്ഷരങ്ങളുടെ വ്യാപ്തി അനർവചനീയമാണ് എന്ന് തിരിച്ചറിയുകയും ചെയ്ത ആസ്വാദകൻ.
ബന്ധങ്ങളുടെ ഈടുവെപ്പിനായി സ്വയം സമർപ്പിക്കാൻ മടിയും മറയുമില്ലാതെ കർമ്മ രംഗത്ത് സജീവമാവുകയും അവഗണകളിൽ പതറാതെ ജീവിതത്തെ സധൈര്യം നേരിടുകയും ചെയ്ത അനുകരണീയ വ്യക്തിത്വം.

കാലത്തിന്റെ മാറ്റം ഉൾക്കൊള്ളുമ്പോഴും കരിമ്പടം പുതച്ചുറങ്ങുന്ന ബന്ധങ്ങളെ ഉണർത്തിയൊരുക്കാൻ തന്റെ കഴിവുകൾക്കുള്ളിൽ നിന്ന് പരിശ്രമിച്ച കാവലാൾ.
ഇങ്ങിനെ ഓർത്തെടുത്താൽ അനുഭവങ്ങളുടെ ഒരു പെരു മഴക്കാലം തന്നെ തോരാതെ നിൽക്കാനുണ്ട് .
തേടി പോയാൽ നൂറ്റാണ്ടുകളുടെ വേരുകൾ രക്തധമനികളായി നിലകൊള്ളുന്ന ഒരു കുടുംബത്തിന്റെ അംഗങ്ങളും ബന്ധുത്വമുള്ളവരും നിറഞ്ഞ സമൃദ്ധമായ ചരിതം ആനക്കപറമ്പിനുണ്ട് . അതിന്റെ ഒരു കൈവഴിയിൽ അക്ബർ ഹാജി എന്നും അഭൗമ വ്യക്തിത്വമായി സ്മരിക്കപ്പെടും.ആ പിതാവിന്റെ മകനായി പിറക്കാൻ കഴിഞ്ഞത് അഭിമാനമായി ഉള്ളിൽ നിറയുന്നു.
നാഥൻ അവന്റെ മുന്തിയ പരിഗണ നൽകി അനുഗ്രഹിക്കട്ടെ… ആമീൻ

ഷാനവാസ് വട്ടത്തൂർ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *