പ്രിയപ്പെട്ട വെല്ലിപ്പ…💖
_പൂവത്ത് പറമ്പിൽ മൊയ്തുണ്ണി മുസ്ലിയാർ_
നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും പേരു കേൾക്കുമ്പോൾ ഇപ്പോഴും വലിയ ബഹുമാനവും ആദരവുമാണ്.
പട്ടിക്കാടും, ബാഖിയാ ത്തിലും പഠിച്ച വലിയ പണ്ഡിതർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
തറവാട്ടുവീട്ടിൽ വെല്ലിപ്പയുമൊത്ത് കിതാബുകൾ ഓതാൻ ഒരുപാട് പണ്ഡിതർ വരാറുള്ളതും അവർക്ക് വച്ചുവിളമ്പിയിട്ടുണ്ടെന്ന് ഏറെ സന്തോഷത്തോടെ ഒരു വലിയ കാര്യമായി വെല്ലിമ്മ പലപ്പോഴും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
തറവാട്ടുവീട്ടിൽ
പള്ളിയിൽ വരുന്ന ഏതൊരു ഉസ്താദിനെയും വെല്ലിപ്പ വീട്ടിൽ കൊണ്ടുവന്നു സൽക്കരിക്കുമായിരുന്നു…
വഅളിനോ മറ്റോ ഉസ്താദുമാർ
അവരെ വീട്ടിൽ കൊണ്ടുവന്നിരുത്തി ഭക്ഷണം കൊടുക്കും അല്ലെങ്കിൽ അവർക്കുള്ളത് വെല്ലിപ്പ കൊടുത്തയക്കും… ഒരുപാട് മുതഅല്ലിമീങ്ങളെയും തറവാട്ടുവീട്ടിൽ വിളിച്ചിരുത്തുമായിരുന്നു…
പേരുമുക്ക് പള്ളിയിലെ ഖത്തീബായിരുന്നു വെല്ലിപ്പ എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്
അമൂല്യങൾ ആയ ഒരുപാട് ഗ്രന്ഥശേഖര വല്ലിപ്പാക്ക് ഉണ്ടായിരുന്നു
എന്റെ ചെറുപ്പത്തിൽ ഒക്കെ അത് വായിക്കാൻ ഒരുപാട് പണ്ഡിതർ വീട്ടിൽ വരാറുണ്ടായിരുന്നത് ഞാൻ ഓർക്കുന്നു
*മെയ്തുണ്ണി മുസ്ലിയാരെന്നും
കുഞ്ഞുട്ടി മുസ്ലിയാർ എന്ന വിളിപ്പേരിലും വല്യപ്പ അറിയപ്പെടുന്നു*
റമളാൻ 5, വെല്ലിപ്പ അള്ളാഹുവിന്റെ വിളിക്കുത്തരം നൽകിയത് എന്ന് വെല്ലിമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
അനക്കപറമ്പിൽ പരിച്ചുമ്മ യുടെയും പൂവത്തു പറമ്പിൽ മുഹമ്മദ് കുട്ടി യുടെ യും മകനായ ഇദ്ദേഹം അനക്കപറമ്പിൽ മുഹമ്മദ്കുട്ടി യുടെ മകൾ (മാമന്റെ മകൾ )തീത്താവു ആണ് ഭാര്യ. ഇവരുടെ മൂത്ത മകൻ ആയ പൂവത്തു പറമ്പിൽ മുഹമ്മദ് ന്റെ മകൻ ആണ് ഇതു എഴുതുന്ന ഞാൻ (ആസാദ് ).
നാഥൻ അവിടുത്തെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ…..🤲🏻 അദ്ദേഹം ചെയ്ത മുഴുവൻ സൽകർമ്മങ്ങൾക്കും വണ്ണമായ പ്രതിഫലം നൽകട്ടെ…🤲🏻 അവരോടൊപ്പം നാളെ ജന്നാത്തുൽ ഫിർദൗസിൽ നാമേവരെയും റബ്ബ് ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറകട്ടെ

